Latest NewsYouthNewsMenWomenBeauty & StyleLife StyleFood & CookeryHealth & Fitness

തടി കുറയ്ക്കാന്‍ ബദാമിനൊപ്പം തൈരു കഴിയ്ക്കൂ

ബദാം പൊതുവെ ആരോഗ്യകരമായ ഡ്രൈ നട്‌സില്‍ പെടുന്ന ഒന്നാണ്. ഇത് ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടവുമാണ്. ബദാം തൈരിനൊപ്പം ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. തൈരിലെ ചില പ്രത്യേക വൈറ്റമിനുകള്‍ കൊഴുപ്പ് വലിച്ചെടുക്കുന്നവയാണ്. ബദാമിനൊപ്പം തൈരു കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.

ചോറ് തടിപ്പിയ്ക്കുമെന്ന ഭയമുള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍ ചോറിനൊപ്പം ഗ്രീന്‍പീസ് കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്. ചോറില്‍ പ്രോട്ടീന്‍ പൊതുവേ കുറവാണ്. ഗ്രീന്‍പീസ് ഈ കുറവു നികത്തുകയും ചെയ്യും. ഗ്രീന്‍പീസ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്.

ചുവന്ന മുളക് അഥവാ ഉണക്കമുളകും മുളകുപൊടിയുമെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണചേരുവയാണ്. മുളകുപൊടി പൊതുവെ തടി കുറയ്ക്കാന്‍ സഹായിക്കും. ചിക്കന്‍ തടി കൂട്ടുമെന്നു പേടിയുണ്ടെങ്കില്‍ ഇതില്‍ അല്‍പം മുളകുപൊടി കൂട്ടി പാചകം ചെയ്യുക. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും. ചുവന്ന മുളകുപൊടി ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കുന്നത്.

Read Also : യുവാവിന് കുത്തേറ്റ സംഭവത്തില്‍ പിതാവും മകനും അറസ്റ്റില്‍

കാപ്പിയിലും ഒരു ചെറിയ പരിധി വരെ കൊഴുപ്പുണ്ട്. പ്രത്യേകിച്ചും ക്രീമും പാലും പഞ്ചസാരയുമെല്ലാം ചേര്‍ത്തു തയ്യാറാക്കുന്ന കാപ്പിയില്‍. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇതില്‍ കറുവാപ്പട്ട ചേര്‍ക്കുന്നത്. കറുവാപ്പട്ട ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കും. കറുവാപ്പട്ട ഇട്ടു തിളപ്പിയ്ക്കാം. അല്ലെങ്കില്‍ കറുവാപ്പട്ട പൊടിച്ചു ചേര്‍ക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button