Latest NewsNewsSaudi ArabiaInternationalGulf

നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം: യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ

റിയാദ്: നിയമം ലംഘിച്ച് ഓൺലൈൻ വ്യാപാരം നടത്തിയ യുവതിയ്ക്ക് പിഴ വിധിച്ച് സൗദി അറേബ്യ. നാലു ലക്ഷം റിയാലാണ് യുവതിയ്ക്ക് പിഴ ചുമത്തിയത്. ലൈസൻസില്ലാതെ പരസ്യം ചെയ്തും സമൂഹമാധ്യമങ്ങളിൽ തന്റെ അക്കൗണ്ടുകളിലൂടെ വീഡിയോകൾ പ്രസിദ്ധീകരിച്ചും പുകയില പ്രോത്സാഹിപ്പിച്ചുമാണ് യുവതി വ്യാപാരം നടത്തിയിരുന്നത്.

Read Also: ‘പോലീസും സർക്കാരും മാറി നിന്നു, ഒന്നിപ്പിച്ചത് കോടതി’: ഇടത് പ്രൊഫൈലുകളിലൊക്കെ പൂച്ച പെറ്റു കിടക്കുകയാണെന്ന് വിമർശനം

യുവതിയുമായുള്ള വ്യാപാരത്തിൽ സഹകരിക്കുന്നതിൽ നിന്ന് രാജ്യത്തെ സ്ഥാപനങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്. സ്നാപ് ചാറ്റിലൂടെയാണു യുവതി വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പ്രചരിപ്പിച്ചിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Read Also: ‘ചരിത്ര പുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് 2-3 വരികൾ മാത്രമേ ഉള്ളൂ’: അക്ഷയ് കുമാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button