Latest NewsSaudi ArabiaNewsInternationalGulf

ഹജ്: 195 കമ്പനികൾക്ക് ഭക്ഷണ വിതരണത്തിനുള്ള അംഗീകാരം നൽകി മക്ക മുൻസിപ്പാലിറ്റി

മക്ക: ഹജ് തീർത്ഥാടനത്തിന്റെ ഭാഗമായി 195 കമ്പനികൾക്ക് ഭക്ഷണ വിതരണത്തിനുള്ള അംഗീകാരം നൽകി.. മക്ക മുൻസിപ്പാലിറ്റിയുടേതാണ് തീരുമാനം. ഭക്ഷണ വിതരണ മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന മക്ക മുനിസിപ്പാലിറ്റി അറിയിച്ചു. തീർത്ഥാടകർക്ക് നൽകുന്ന കാറ്ററിങ് സേവനങ്ങൾ നിരീക്ഷിക്കാൻ മുനിസിപ്പാലിറ്റി 101 ജീവനക്കാരുടെ ഫീൽഡ് ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം നാളെ 3 മണിയ്ക്ക്: വേഗത്തിൽ ഫലം അറിയാം, വിശദവിവരങ്ങൾ

അതേസമയം, ഹജ് തീർത്ഥാടനത്തിനെത്തുന്നവർ കോവിഡ് വാക്സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് സൗദി അറേബ്യ നിർദ്ദേശം നൽകി, ഹജ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവരും പബ്ലിക് ഹെൽത്ത് അതോറിറ്റി അംഗീകരിച്ച കോവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം അഭ്യർത്ഥിച്ചു.

കോവിഡ് നിയന്ത്രണങ്ങളിൽ സൗദി അറേബ്യ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇനി മുതൽ സൗദി അറേബ്യയിൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമല്ല. വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും തവക്കൽനയിൽ വാക്‌സിനേഷൻ തെളിവ് ആവശ്യമില്ല. വിമാനങ്ങളിലോ പൊതു ഗതാഗതങ്ങളിലോ പ്രവേശിക്കാനും ഇത് നിർബന്ധമില്ല.

മക്ക ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, ആരോഗ്യ കേന്ദ്രങ്ങൾ, പ്രത്യേക നിയന്ത്രണങ്ങൾ പുറപ്പെടുവിക്കുന്ന സ്ഥലങ്ങൾ എന്നിവ ഒഴികെയുള്ള അടച്ച സ്ഥലങ്ങളിലാണ് മാസ്‌ക് ഒഴിവാക്കിയത്.

Read Also: ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button