Latest NewsNewsBusiness

ആകർഷക ഓഫറുമായി മൈജി, ഗ്രേറ്റ് ജൂലൈ സെയിലിന് തുടക്കം

എക്സ്ചേഞ്ച് ഓഫറിൽ ഉൽപ്പന്നങ്ങൾ മാറ്റി വാങ്ങാനുള്ള സംവിധാനവും മൈജി ഒരുക്കിയിട്ടുണ്ട്

മൈജിയിൽ ഗ്രേറ്റ് ജൂലൈ സെയിലിന് തുടക്കം കുറിക്കും. ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് മൈജി ഒരുക്കിയിട്ടുള്ളത്. മൈജി ഷോറൂമുകളിൽ നിന്നും മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും ഉൽപ്പന്നം വാങ്ങുന്നവർക്കാണ് ആകർഷകമായ ഓഫറുകൾ ലഭിക്കുന്നത്. കൂടാതെ, 15,000 രൂപയുടെ ഓരോ പർച്ചേസിനും 1,500 രൂപ ക്യാഷ് ബാക്ക് ലഭിക്കും.

എക്സ്ചേഞ്ച് ഓഫറിൽ ഉൽപ്പന്നങ്ങൾ മാറ്റി വാങ്ങാനുള്ള സംവിധാനവും മൈജി ഒരുക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി, വാഷിംഗ് മെഷീൻ, എസി, റഫ്രിജറേറ്റർ, ഡിജിറ്റൽ ആക്സസറീസ്, കിച്ചൻ അപ്ലയൻസുകൾ എന്നിവക്കാണ് പ്രധാനമായും ആകർഷകമായ ഓഫറുകളും ക്യാഷ് ബാക്കും ഒരുക്കിയിട്ടുള്ളത്.

Also Read: രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദി നുപൂർ ശർമ്മ: സുപ്രീം കോടതിയെ പരോക്ഷമായി വിമർശിച്ച് ടി.ജി മോഹൻദാസ്

ജൂലൈ നാലു വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ ഷോപ്പിംഗ്, എക്സ്പ്രസ് ഡെലിവറി തുടങ്ങിയ സേവനങ്ങൾ മൈജിയിൽ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button