Latest NewsKeralaNews

ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: 45 ദിവസത്തിൽ ഒരിക്കൽ ഐ.എ.എസ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം നേരിട്ടെത്തി റോഡുകൾ പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നാല് ഘട്ടം ആയാണ് പരിശോധന നടത്തുകയെന്നും സൂപ്രണ്ടിങ് എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തിലൊരിക്കൽ റോഡ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇവർ എല്ലാ മാസവും റിപ്പോർട്ട് നല്‍കും. ഉദ്യോഗസ്ഥർ ഫീൽഡിൽ കൂടുതലായി ഇടപെടുകയും റോഡിലൂടെ യാത്ര ചെയ്ത് റോഡുകളിലെ പ്രശ്നങ്ങൾ തിരിച്ചറിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങൾ നൽകുന്ന പരാതിയോട് ഉദ്യോഗസ്ഥർ അനുഭാവ പൂർവമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

തീർഥാടന കാലം തുടങ്ങും മുമ്പ് ശബരിമല റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ തീർക്കേണ്ടതുണ്ട്. റോഡ് പണി കൃത്യമാണോ എന്നറിയാൻ ശബരിമലയുമായി ബന്ധപ്പെട്ട് 19 റോഡുകളിൽ അടുത്ത മാസം 19, 20ന് നേരിട്ടെത്തി പരിശോധന നടത്തുമെന്നും അതേസമയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button