ThiruvananthapuramKeralaNattuvarthaLatest NewsNews

ചെങ്കോട്ടയിൽ 41.5 ലക്ഷത്തിന്‍റെ തിമിംഗല ഛർദി പിടികൂടി : അച്ഛനും മകനും അറസ്റ്റിൽ

വിശ്വനാഥപുരം സ്വദേശി തങ്കച്ചൻ (65), മകൻ വർഗീസ് (35) എന്നിവരെ അറസ്റ്റ് ചെയ്തു

പുനലൂർ: വീട്ടിൽ സൂക്ഷിച്ചിരുന്ന 41.50 ലക്ഷം രൂപ വില വരുന്ന തിമിംഗല ഛർദി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിശ്വനാഥപുരം സ്വദേശി തങ്കച്ചൻ (65), മകൻ വർഗീസ് (35) എന്നിവരെ അറസ്റ്റ് ചെയ്തു. ചെങ്കോട്ട പൊലീസ് ആണ് ഇവരെ പിടികൂടിയത്.

ചെങ്കോട്ട വിശ്വനാഥപുരത്തിനു സമീപം മാവടിക്കലിൽ ആണ് സംഭവം. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.770 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി കണ്ടെടുത്തത്.

Read Also : ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല കവർന്നതായി പരാതി

സൗന്ദര്യ വർധക വസ്തുക്കളും പെർഫ്യൂമുകളും നിർമിക്കുന്നതിന് ഉപയോഗിക്കുന്നതാണ് തിമിംഗല ഛർദി. പല രാജ്യങ്ങളും തിമിംഗലത്തിന് വംശനാശ ഭീഷണി നേരിടുമെന്ന് കണ്ട് ഇതിന്റെ വ്യാപാരം നിരോധിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button