Latest NewsNewsIndia

സ്ഥാനക്കയറ്റത്തില്‍ വിവേചനം; പരാതിയുമായി സൈനികര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സ്ഥാനക്കയറ്റം നല്‍കുന്നതില്‍ അനീതിയും വിവേചനവും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നൂറിലധികം സൈനിക ഓഫീസര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ലഫ്റ്റനന്റ് കേണല്‍, മേജര്‍ തസ്തികകളിലുള്ള സൈനിക ഉദ്യോഗസ്ഥരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ യുദ്ധമുന്നണിയിലുള്ള സൈനികവിഭാഗങ്ങളും മറ്റു സൈനികരും തമ്മില്‍ വിവേചനം നിലനില്‍ക്കുന്നതായാണ് പരാതി. ഇരു വിഭാഗങ്ങളിലുള്ള സൈനികോദ്യോഗസ്ഥരും സമാനമായ ജോലി തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ യുദ്ധമേഖലയിലുള്ള സൈനികോദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സ്ഥാനക്കയറ്റം മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നില്ല. സൈന്യത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഈ നിലപാട് നീതിനിഷേധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുന്നതുമൂലം മധ്യനിരയിലുള്ള സൈനികോദ്യോഗസ്ഥരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. തുടര്‍ച്ചയായുള്ള ഈ നീതിനിഷേധം സൈനികരുടെ ആത്മവീര്യം കെടുത്താന്‍ ഇടയാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button