Latest NewsNewsFood & CookeryLife StyleHealth & Fitness

അരമണിക്കൂർ കൊണ്ട് ഇനി കിടിലൻ ക്യാബേജ് പക്കോടാ തയ്യാറാക്കാം

ക്യാബേജ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങളുണ്ട്. സ്വാദൂറും ക്യാബേജ് പക്കോടാ കഴിച്ചിട്ടുണ്ടോ. വെറും അരമണിക്കൂർ കൊണ്ട് രുചിയുള്ള ക്യാബേജ് പക്കോടാ വീട്ടിൽ തന്നെയുണ്ടാക്കാം.

ആവശ്യമുള്ള ചേരുവകൾ

ക്യാബേജ് അരിഞ്ഞത് -2 കപ്പ്
പച്ചമുളക് -2 എണ്ണം ചെറുതായി അരിഞ്ഞത്
ഇഞ്ചി ചെറുതായി അരിഞ്ഞത് -1 കഷ്ണം
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി- 1 ടീസ്പൂൺ
കായം -1/4 ടീസ്പൂൺ
കടലപൊടി – 1/2 കപ്പ്
അരി പൊടി – 1 ടീസ്പൂൺ
എണ്ണ – വറുത്തെടുക്കാൻ ആവശ്യമുള്ളത്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്

Read Also  :  ബ്രണ്ണന്‍ കോളേജിലെ സിലബസിനെ സംഘി സിലബസ് എന്ന അര്‍ഥത്തില്‍ മാത്രമല്ല കാണേണ്ടത് : ചരിത്രകാരന്‍ കെ.എന്‍. ഗണേശ്

ഉണ്ടാക്കുന്ന വിധം

ഒരു ബൗളിൽ ക്യാബേജ് , പച്ചമുളക് ,ചെറുതായി അരിഞ്ഞ ഇഞ്ചി എന്നിവ ചേർക്കുക .ഇതിലേക്ക് മഞ്ഞൾ പൊടി , മുളക് പൊടി , കായം , ഉപ്പു എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. അതിനു ശേഷം കടല പൊടി, അരി പൊടി എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. വെള്ളം കുറച്ച് ചേർത്ത് കട്ടിയുള്ള ബാറ്റെർ റെഡി ആക്കുക . ചൂടായ എണ്ണയിലേക്ക് കുറച്ചായി ഇവ വറുത്ത് കോരുക. സ്വാദിഷ്ടമായ ക്രിസ്പി ക്യാബേജ് പക്കോടാ തയ്യാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button