AlappuzhaLatest NewsKeralaNattuvarthaNews

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 15,000 പാക്കറ്റ് ഹാൻസ് പിടികൂടി

എം.സി. റോഡിൽ മുളക്കുഴയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം

ചെങ്ങന്നൂർ: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പുകയില ഉൽപന്നം പിടികൂടി. 15,000 പാക്കറ്റ് ഹാൻസ് ആണ് പിടികൂടിയത്.

എം.സി. റോഡിൽ മുളക്കുഴയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ബൈക്കും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ഓട്ടോയിൽ കടത്തുമ്പോഴാണ് പുകയില ഉൽപന്നം പിടികൂടിയത്.

Read Also : വിദ്വേഷ മുദ്രാവാക്യം : പോപ്പുലർ ഫ്രണ്ടിന്റെ പോസ്റ്റ് പങ്കുവെച്ച വനിത എഎസ്ഐക്കെതിരെ നടപടിക്ക് ശുപാർശ

ചെങ്ങന്നൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കിന് പിന്നിലായി രണ്ടു കാർ ഇടിച്ചായിരുന്നു അപകടം. ഏറ്റവും പിന്നിൽ ഇടിച്ച വാഗൺആർ കാറിൽ നിന്ന് ഹാൻസുമായി ഓട്ടോയിൽ രക്ഷപ്പെട്ട സംഘത്തെ ചെങ്ങന്നൂർ പൊലീസ് പിന്തുടർന്ന് പള്ളിപ്പടി ഭാഗത്തുവെച്ച് തടയുകയായിരുന്നു.

എന്നാൽ, പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button