Kallanum Bhagavathiyum
AlappuzhaKeralaNattuvarthaLatest NewsNews

വിദേശമദ്യ വിൽപ്പന : പിടിച്ചെടുത്തത് 30 കുപ്പി മദ്യം

പുള്ളിക്കണക്ക്‌ മോഹനം വീട്ടില്‍ മോഹനക്കുറുപ്പി(62)നെതിരെയാണ് കേസെടുത്തത്

കായംകുളം: വില്‍പ്പനയ്‌ക്കായി വീടിന്റെ പരിസരത്തു സൂക്ഷിച്ചിരുന്ന 30 കുപ്പി വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ പേരില്‍ കേസെടുത്തു. പുള്ളിക്കണക്ക്‌ മോഹനം വീട്ടില്‍ മോഹനക്കുറുപ്പി(62)നെതിരെയാണ് കേസെടുത്തത്.

കൃഷ്‌ണപുരം പുള്ളിക്കണക്ക്‌ എക്‌സൈസ്‌ റേഞ്ച്‌ സംഘവും ആലപ്പുഴ എക്‌സൈസ്‌ ഇന്റലിജന്‍സ്‌ സംഘവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ്‌ 30 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടിയത്‌. മോഹനക്കുറുപ്പ് താമസിക്കുന്ന വീടിന്റെ വടക്ക്‌ ഭാഗത്തെ ഷെഡിന്‌ പിന്നില്‍ ബിഗ്‌ ഷോപ്പറിൽ ഒളിപ്പിച്ച്‌ സൂക്ഷിച്ചിരുന്ന മദ്യമാണ്‌ കണ്ടെടുത്തത്. ഇയാള്‍ നേരത്തെയും അബ്‌കാരി കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read Also : വേറിട്ട മാതൃകയിൽ എച്ച്പി സ്പെക്ടർ എക്സ്360 16, സവിശേഷതകൾ അറിയാം

പ്രിവന്റീവ്‌ ഓഫീസര്‍മാരായ കെ.ഐ.ആന്റണി, വി. രമേശന്‍, ഇന്റലിജന്‍സ്‌ ബ്യൂറോ പ്രിവന്റീവ്‌ ഓഫീസര്‍ എം.അബ്‌ദുല്‍ഷുക്കൂര്‍, സി.ഇ.ഒ മാരായ വി.കെ.രാജേഷ്‌കുമാര്‍, എം.പ്രവീണ്‍, രാഹുല്‍കൃഷ്‌ണന്‍ , ഷൈനി നാരായണന്‍, ഭാഗ്യനാഥ്‌ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button