Latest NewsNewsIndia

ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഇന്ത്യൻ കൊടി പാറിച്ച് ഐടിബിപി സംഘം

ന്യൂഡല്‍ഹി : .പര്‍വ്വതാരോഹണം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കൊടുമുടികളിലൊന്നായ ഗംഗോത്രി 2 കൊടുമുടി കീഴടക്കി ഐടിബിപി സംഘം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിലെ ഡെറാഡൂണ്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഒന്‍പതംഗ സംഘമാണ് കൊടുമുടി കീഴടക്കിയത്. ഹിമാചൽ പ്രദേശിലെ ഫത്താ പാർഗിൽ കൊടുമുടി കീഴടക്കി വിജയം കൈവരിച്ച ശേഷമാണ് ഐടിബിപി സംഘം ഗംഗോത്രി കൊടുമുടി കീഴടക്കി ഇന്ത്യൻ കൊടി പാറിച്ചത്. 21,615 അടി ഉയരമുള്ള കൊടുമുടിയാണ് ഗംഗോത്രി.

സെപ്റ്റംബര്‍ 26നാണ് സംഘം കൊടുമുടി കീഴടക്കിയത്. ദിവസം എട്ട് മണിക്കൂര്‍ പര്‍വതാരോഹണം നടത്തിയാണ് സംഘം ലക്ഷ്യ സ്ഥാനത്തെത്തിയത്. ഒമ്പത് ടീം അംഗങ്ങൾ 2020 സെപ്റ്റംബർ 26 ന് രാവിലെ 8.20 ന് മലകയറ്റം വിജയകരമായി പൂർത്തിയാക്കിെയെന്ന് ഐടിബിപി അറിയിച്ചു.

ഡെപ്യൂട്ടി കമാന്‍ഡര്‍ ദീപേന്ദര്‍ സിങ് മാനിന്റെ നേതൃത്വത്തിലായിരുന്നു ദൗത്യം.അസിസ്റ്റന്റ് കമാൻഡന്റ് ഭീം സിംഗ് ടീമിന്റെ ഡെപ്യൂട്ടി ലീഡർ സ്ഥാനവും ഏറ്റെടുത്താണ് വളരെ വെല്ലുവിളി നിറഞ്ഞ യാത്ര പൂർത്തിയാക്കി വിജയം കൈവരിച്ചത്.

Read Also : ‘വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം’; വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതുവഴികള്‍, മുന്നറിയിപ്പുമായി പോലീസ്

അസിസ്റ്റന്റ് കമാന്‍ഡന്റ് ഭീം സിങ്, ഹെഡ് കോണ്‍സ്റ്റബിള്‍ രാജേഷ് ചന്ദ്ര റാമോല, കോണ്‍സ്റ്റബിള്‍മാരായ പ്രദീപ് പന്‍വാര്‍, സന്‍തേന്ദര്‍ കുംദി, ഹരീന്ദര്‍ സിങ്, അശോക് സിങ് റാണ, അരുണ്‍ പ്രസാദ്, ഗോവിന്ദ് പ്രസാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button