Jobs & VacanciesLatest NewsNewsCareerEducation & Career

ഗവൺമെന്റ് വനിത ഐ ടി ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: അഭിമുഖം ഡിസംബർ 23-ന്

കണ്ണൂർ: ജില്ലയിലെ ഗവ. വനിത ഐ ടി ഐയിൽ ഫാഷൻ ഡിസൈനിങ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രറായി താൽക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള നാല് വർഷ ഡിഗ്രി അല്ലെങ്കിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള ത്രിവത്സര ഡിഗ്രി അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള എൻ ടി സി/എൻ എ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Read Also  :  കത്വ കൂട്ടബലാത്സംഗ കേസ്: പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം

ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 23-ന് രാവിലെ 10.30-ന് തോട്ടട ഗവ. വനിത ഐ ടി ഐയിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0497 2955987 എന്ന നമ്പറിൽ വിളിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button