Latest NewsNewsLife StyleFood & CookeryHealth & Fitness

നാൽപത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

നാൽപത് വയസ് കഴിഞ്ഞവർക്ക് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം.അതുകൊണ്ട് തന്നെ 40 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പുട്ടിനൊപ്പം ചെറുപയർ. ഇഡ്ഡലിക്കൊപ്പം സാമ്പാർ, ഇടിയപ്പത്തിനൊപ്പം കടലക്കറി തുടങ്ങിയ രൂപത്തിൽ മതി. പ്രഭാത ഭക്ഷണം കറി കൂട്ടി കഴിക്കുക. കാർബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും. പ്രഭാത ഭക്ഷണം നന്നായാൽ ആ ദിവസം ക്ഷീണം അറിയില്ല. എല്ലുകൾക്ക് ബലം കിട്ടാൻ വളരെ മികച്ചതാണ് ചെറുപയർ.

Read Also  :  പതിനൊന്നാം വയസിൽ പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

ചെറി, ആൽമണ്ട്, ബദാം, നിലക്കടല തുടങ്ങിയവ ഇടയ്ക്കിടെ കഴിക്കുക. എല്ലുകൾക്കു വേണ്ടത്ര പോഷണം കിട്ടും. വിശപ്പു ശമിക്കുന്നതുകൊണ്ട് ചോറ് അധികം കഴിക്കുന്നത് ഒഴിവാക്കാം.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ട്യൂണ, സാൽമൺ, കൊഴുവ തുടങ്ങിയവ ധാരാളം കഴിക്കുക. ശരീരത്തിനു വേണ്ടത്ര കാൽസ്യവും കിട്ടും.

ദിവസവും അൽപം ഓട്സ് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രാവിലെ ബ്രേക്ക്ഫാസ്റ്റിന് രാത്രി അത്താഴത്തിനോ ഓട്സ് കഴിക്കാവുന്നതാണ്. എല്ലുകൾക്ക് ബലം കിട്ടാൻ വളരെ നല്ലതാണ് ഓട്സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button