Latest NewsGulf

ഇസ്ലാമിക പുതുവര്‍ഷ അവധി പ്രഖ്യാപിച്ചു

അബുദാബി•ഇസ്ലാമിക പുതുവര്‍ഷത്തിന്റെ തുടക്കമായ മുഹറം ഒന്നിന് യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖല ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ മനുഷ്യവിഭവശേഷി ഫെഡറല്‍ അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

ALSO READ: യു.എ.ഇയില്‍ വീണ്ടും ഒരു അവധി കൂടി വരുന്നു

ഈ വര്‍ഷമാദ്യം പുറത്തുവന്ന സര്‍ക്കുലര്‍ പ്രകാരം സ്വകാര്യ മേഖലയ്ക്കും അവധി ലഭിക്കും. സെപ്റ്റംബര്‍ 1, ഞായറാഴ്ചയാണ് ഹിജ്റി പുതുവര്‍ഷം ആരംഭിക്കുന്നത്. അതിനാല്‍ യു.എ.ഇ നിവാസികള്‍ക്ക് മൂന്ന് ദിവസം നീളുന്ന വാരാന്ത്യ അവധി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button